ജാവലിന്‍ ത്രോയില്‍ സ്വന്തം പേരിലുള്ള ദേശീയ റിക്കാര്‍ഡ് തിരുത്തി നീരജ് ചോപ്ര

Neeraj Chopra

ദോഹ: ഇന്ത്യന്‍ താരം നീരജ് ചോപ്ര ജാവലിന്‍ ത്രോയില്‍ സ്വന്തം പേരിലുള്ള ദേശീയ റിക്കാര്‍ഡ് തിരുത്തി. ദോഹ ഡയമണ്ട് ലീഗ് സീരീസില്‍ 87.43 മീറ്റര്‍ എറിഞ്ഞാണ് ചരിത്രം തിരുത്തിയത്. എന്നാല്‍ മത്സരത്തില്‍ മഡല്‍ നേടാന്‍ താരത്തിനായില്ല.

ആദ്യ മൂന്ന് സ്ഥാനങ്ങളും ജര്‍മന്‍ താരങ്ങളാണ് നേടിയത്. ഒളിമ്പിക് ചാമ്പ്യന്‍ തോമസ് റോഹ്ലര്‍(91.78 മീറ്റര്‍) സ്വര്‍ണം നേടി. ലോക ചാമ്പ്യന്‍ ജോഹാനെസ് വെറ്റര്‍(91.56 മീറ്റര്‍) വെള്ളിയും ആന്ദ്രേസ് ഹോഫ്മാന്‍(90.08) വെങ്കലവും സ്വന്തമാക്കി.

രണ്ടു വര്‍ഷം മുന്‍പ് ലോക ജൂനിയര്‍ ചാമ്പ്യന്‍ഷിപ്പില്‍ റെക്കോര്‍ഡ് നേടി ശ്രദ്ധേയനായ ചോപ്ര ഗോള്‍ഡ് കോസ്റ്റ് കോമണ്‍വെല്‍ത്ത് ഗെയിംസ് ജാവലിന്‍ ത്രോയില്‍ 86.47 മീറ്റര്‍ പിന്നിട്ട് സ്വര്‍ണം നേടിയിരുന്നു.

Top