മെഡലിനോട് അടുത്ത് നീരജ് ചോപ്ര; ആദ്യ ശ്രമത്തില്‍ തന്നെ 88.39 മീറ്റര്‍ എറിഞ്ഞ് ഫൈനലില്‍

യൂജിൻ: ജാവലിൻ ത്രോയിൽ ഇന്ത്യയുടെ മെഡൽ പ്രതീക്ഷയായ നീരജ് ചോപ്ര ലോക അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ. തന്റെ ആദ്യ ശ്രമത്തിൽ 88.39 മീറ്റർ കണ്ടെത്തിയാണ് നീരജ് ചോപ്ര ഫൈനലിൽ സ്ഥാനം ഉറപ്പിച്ചത്.

ഞായറാഴ്ചയാണ് ഈ ഇനത്തിലെ മെഡൽ റൗണ്ട്. 90 മീറ്ററിലേക്ക് ലോക ചാമ്പ്യൻഷിപ്പിൽ നീരജ് ചോപ്ര എത്തുമോ എന്ന കാത്തിരിപ്പിലായിരുന്നു കായിക പ്രേമികൾ. ഡയമണ്ട് ലീഗിൽ 89.94 മീറ്റർ എറിഞ്ഞ് നീരജ് സ്വർണവും ദേശിയ റെക്കോർഡും തന്റെ പേരിലാക്കിയിരുന്നു.

ജാവലിൻ ത്രോയിൽ ഈ വർഷം കണ്ടതിൽ ഏറ്റവും മികച്ച മൂന്നാമത്തെ ദൂരമാണ് ഡയമണ്ട് ലീഗിൽ 89.94 മീറ്റർ എറിഞ്ഞ് നീരജ് ചോപ്ര കണ്ടെത്തിയിരുന്നത്. ലോക അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പിൽ ഫൈനൽ റൗണ്ടിലേക്ക് യോഗ്യത നേടാൻ 86.65 മീറ്റർ ദൂരം മാത്രമാണ് വേണ്ടിയിരുന്നത്‌. അത് നീരജിന് അനായാസം സാധിച്ചു.

Top