എം എസ് ധോണിയുടെ ബയോപിക്കിന് ശേഷം പുതിയ സിനിമയുമായി നീരജ് പാണ്ഡെ

എം എസ് ധോണി ദി ആന്‍റ്റോള്‍ഡ് സ്റ്റോറി എന്ന ബയോപിക് ചിത്രത്തിന് ശേഷം പുതിയ സിനിമയുമായി നീരജ് പാണ്ഡെ എത്തുന്നു.

‘അയ്യാരി’ എന്നാണ് നീരജ് പാണ്ഡെ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ പേര്.

യഥാര്‍ത്ഥ സംഭവങ്ങളെ ആധാരമാക്കിയാണ് നീരജ് പാണ്ഡെ തന്റെ പുതിയ ചിത്രവുമായി എത്തുന്നത്‌.

സിദ്ധാര്‍ത്ഥ് മല്‍ഹോത്രയും മനോജ് ബാജ്പെയും നായകന്മാരായി എത്തുന്ന ചിത്രത്തിൽ രാകുല്‍ പ്രീത് സിംഗാണ് നായിക.

റാം സംപത്ത്, സലിം-സുലൈമാന്‍ അമാല്‍ മാലിക് എന്നിവര്‍ ചേര്‍ന്നാണ് സംഗീതം ഒരുക്കുന്നത്. ഡൊമനിക് കൊളിനാണ് ക്യാമറ ചലിപ്പിക്കുന്നത്.

റിലൈന്‍സ് എന്റര്‍ടൈന്‍മെന്റ് നിര്‍മ്മിക്കുന്ന ചിത്രം അടുത്ത വര്‍ഷം തിയറ്ററുകളില്‍ എത്തും.

Top