വിവാഹ ദിനത്തില്‍ തകര്‍പ്പന്‍ ഡാന്‍സുമായി നടന് നീരജ് മാധവ്. വിവാഹ ചടങ്ങുകള്‍ക്കിടെയാണ് സുഹൃത്തുക്കള്‍ക്കൊപ്പം നീരജ് ആടിത്തിമിര്‍ത്തത്. അതേ സമയം ആര്‍ത്തു വിളിച്ച് നീരജിന് പിന്തുണയുമായി ഭാര്യ ദീപ്തിയും കൂടെയുണ്ടായിരുന്നു.
ഇന്നലെ കോഴിക്കോട് വച്ചായിരുന്നു നീരജിന്റെ വിവാഹം. കോഴിക്കോട് സ്വദേശിയായ ദീപ്തിയാണ് വധു. പാരമ്പര്യ രീതിയില്‍ നടന്ന ചടങ്ങില്‍ സുഹൃത്തുക്കളും, സിനിമാ താരങ്ങളും പങ്കെടുത്തിരുന്നു.
2013-ല്‍ പുറത്തിറങ്ങിയ ബഡ്ഡി എന്ന ചിത്രത്തിലൂടെയാണ് നീരജ് സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. പീന്നീട് ദൃശ്യത്തിലെ മോനിച്ചന് ആണ് നീരജിനെ ശ്രദ്ധേയനാക്കിയത്. 1983, അപ്പോത്തിക്കിരി, സപ്തമശ്രീ തസ്ക്കര, ഒരു വടക്കന്‍ സെല്‍ഫി തുടങ്ങി നിരവധി ചിത്രങ്ങളില്‍ നീരജ് വേഷമിട്ടു. പൈപ്പിന് ചുവട്ടിലെ പ്രണയം എന്ന ചിത്രത്തിലൂടെ നായകനായി.