ന്യൂഡല്‍ഹി: 6,400 കോടി രൂപയുടെ വായ്പയെടുത്ത് രാജ്യം വിട്ട കേസിലെ പ്രതി നീരവ് മോദിയുടെ 255 കോടി രൂപ വിലമതിക്കുന്ന സ്വത്തുകള്‍ കണ്ടുകെട്ടി. നീരവിന്റെ പേരിലുണ്ടായിരുന്ന ആഭരണങ്ങളും മറ്റ് ആസ്തികളും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റാണ് (ഇഡി) കണ്ടുകെട്ടിയത്.
കള്ളപ്പണ നിരോധന നിയമപ്രകാരമാണ് ഇഡി നീരവ് മോദിയുടെ വിലപിടിപ്പുളള സാധനങ്ങള്‍ പിടിച്ചെടുത്തത്. മോദിയുടെ വിവിധ കമ്പനികളില്‍ നിന്ന് ഹോങ്കോങിലേക്ക് അയച്ചവയാണിത്. വജ്രാഭരണങ്ങള്‍ അടക്കം നിരവധി വിലപിടിപ്പുളള വസ്തുക്കള്‍ ഇതില്‍ ഉളളതായാണ് വിവരം.
വായ്പ തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് രാജ്യം വിട്ട നീരവ് മോദി ഇപ്പോള്‍ ലണ്ടനിലാണ് താമസിക്കുന്നത്. നീരവ് മോദിയും അമ്മാവന്‍ മെഹുല്‍ ചോസ്‌കിയും ചേര്‍ന്ന് വ്യാജ കമ്പനികളുടെ പേരിലാണ് വന്‍ തട്ടിപ്പ് നടത്തിയത്.