ന്യൂഡല്‍ഹി: പഞ്ചാബ് നാഷണല്‍ ബാങ്കില്‍ തട്ടിപ്പ് നടത്തി വിദേശത്തേക്ക് കടന്ന വജ്രവ്യാപാരി നീരവ് മോഡി ഹോങ്കോംഗിലുണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍.
നീരവ് മോഡിയെ കൈമാറാനായി ഹോങ്കോംഗിന് അപേക്ഷ നല്‍കിയിട്ടുണ്ടെന്നും വിദേശകാര്യ സഹമന്ത്രി വി കെ സിംഗ് അറിയിച്ചു.
രാജ്യസഭയിലാണ് വി കെ സിംഗ് ഇക്കാര്യം അറിയിച്ചത്. തട്ടിപ്പു നടത്തി നേടിയ കോടിക്കണക്കിനു രൂപ നീരവ് മോഡി വിദേശരാജ്യങ്ങളിലെവിടെയോ നിക്ഷേപിച്ചിരിക്കുകയാണെന്നു എന്‍ഫോഴ്സ്മെന്റ് നേരത്തേ വ്യക്തമാക്കിയിരുന്നു.