നീറ്റ് പരീക്ഷക്കെത്തിയ വിദ്യാര്‍ഥിനികളുടെ വസ്ത്രമഴിച്ച സംഭവത്തില്‍ അധ്യാപികമാര്‍ക്ക് സസ്‌പെന്‍ഷന്‍

suspending

കണ്ണൂര്‍: നീറ്റ് പരീക്ഷക്കെത്തിയ വിദ്യാര്‍ഥിനികളുടെ വസ്ത്രമഴിച്ച് പരിശോധിച്ച നാല് അധ്യാപികമാര്‍ക്ക് സസ്‌പെന്‍ഷന്‍.

പയ്യന്നൂര്‍ കൊവ്വപ്പുറം ട്വിസ്റ്റ് സ്‌കൂളിലെ അധ്യാപികമാര്‍ക്കെതിരെ സ്‌കൂള്‍ മാനേജ്‌മെന്റാണ് നടപടി എടുത്തത്. ഷീജ, ഷഹീന, ബിന്ദു, ഷാഹിന എന്നിവര്‍ക്കെതിരെയാണ് നടപടി.

നീറ്റ് പരീക്ഷയ്‌ക്കെത്തിയ വിദ്യാര്‍ഥികളുടെ വസ്ത്രമഴിച്ച് പരിശോധന നടത്തിയ സംഭവത്തില്‍ കേസെടുക്കാന്‍ പൊലീസിനു നിര്‍ദേശം നല്‍കിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ പറഞ്ഞിരുന്നു.

നടപടി അനാവശ്യ മാനസികാഘാതമുണ്ടാക്കി. സിബിഎസ്ഇ കൊണ്ടുവന്ന ഡ്രസ് കോഡാണ് പ്രശ്‌നങ്ങള്‍ക്ക് കാരണം. വിദ്യാര്‍ഥികളുടെ രക്ഷിതാക്കളെ കണ്ട് വനിതാ പൊലീസ് മൊഴിയെടുക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Top