ന്യൂഡല്‍ഹി: ഏകീകൃതമെഡിക്കല്‍ പ്രവേശന പരീക്ഷയായ നീറ്റിന് പ്രാദേശിക ഭാഷകള്‍ പരിഗണിക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍. ഇക്കാര്യമുന്നയിച്ച് കേന്ദ്രം സുപ്രീംകോടതിയെ സമീപിച്ചു.
രാജ്യത്തെ ഏഴ് പ്രാദേശിക ഭാഷകളില്‍ വിദ്യാര്‍ഥികള്‍ക്ക് പരീക്ഷ എഴുതാന്‍ അവസരമൊരുക്കണമെന്നാണ് സര്‍ക്കാര്‍ ആവശ്യം. കേന്ദ്രത്തിന്റെ ഹര്‍ജി പരിഗണിക്കാമെന്ന് സുപ്രീം കോടതി അറിയിച്ചു.
തമിഴ്, തെലുങ്ക്, അസമീസ്, ബംഗാളി, ഗുജറാത്തി, മറാത്തി, ഉര്‍ദു ഭാഷകളില്‍ നീറ്റ് എഴുതാന്‍ അവസരം നല്‍കണമെന്നാണ് സര്‍ക്കാരിന്റെ ആവശ്യം. പ്രാദേശിക ഭാഷകളില്‍ കൂടി പരീക്ഷ നടത്തുവാന്‍ കൂടുതല്‍ സമയം അനുവദിക്കണമെന്ന സി.ബി.എസ്.ഇ യും കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു.
ആവശ്യം സര്‍ക്കാര്‍ കൂടി ഉന്നയിച്ചതോടെ നീറ്റ് രണ്ടാം ഘട്ട പരീക്ഷയുടെ തീയതി കോടതി നിട്ടീയേക്കും. നീറ്റ് സംബന്ധിച്ച ഇന്നലത്തെ വിധിയില്‍ പ്രാദേശിക ഭാഷകളുടെ കാര്യം ഇല്ലാതിരുന്നതിനാലാണ് പുതിയ അപേക്ഷ കേന്ദ്രം കോടതിയില്‍ സമര്‍പ്പിച്ചത്.