neet exam postpone plea supreme court dismisses

ന്യൂഡല്‍ഹി: അഖിലേന്ത്യ മെഡിക്കല്‍ പ്രവേശന പരീക്ഷയായ നീറ്റ് നീട്ടിവയ്ക്കണമെന്ന ആവശ്യം സുപ്രീംകോടതി തളളി.

മെയ് ഏഴു മുതലാണ് നീറ്റ് പരീക്ഷ തീരുമാനിച്ചിരിക്കുന്നത്.

പ്ലസ്ടു പരീക്ഷയും നീറ്റ് പ്രവേശനപരീക്ഷയും തമ്മില്‍ ദിവസങ്ങളുടെ വ്യത്യാസം മാത്രമേയുളളൂ. അതിനാല്‍ പരീക്ഷാ തയാറെടുപ്പിന് കൂടുതല്‍ സമയം വേണമെന്നാവശ്യപ്പെട്ടായിരുന്നു പൊതുതാല്‍പര്യഹര്‍ജി.

സങ്കല്‍പ് ചാരിറ്റബിള്‍ സൊസൈറ്റിയാണ് ഹര്‍ജി സമര്‍പ്പിച്ചത്.

Top