നീറ്റ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു; ഒന്നാം റാങ്ക് നേടിയത് മൂന്ന് പേര്‍

ദില്ലി: നീറ്റ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു. മലയാളി ഉള്‍പ്പെടെ മൂന്ന് പേര്‍ക്ക് ഒന്നാം റാങ്ക്. മഹാരാഷ്ട്രയില്‍ നിന്നുള്ള മലയാളി കാര്‍ത്തിക ജി നായരാണ് ഒന്നാം റാങ്ക് നേടിയത്. കാര്‍ത്തികയ്‌ക്കൊപ്പം തെലങ്കാനയിലെ മൃണാള്‍ കുറ്റേരി, ഡല്‍ഹിയില്‍ നിന്നും തന്മയ് ഗുപ്‌ത എന്നിവര്‍ ഒന്നാം റാങ്ക് പങ്കുവച്ചു.  99.99 ശതമാനം നേടിയ ഒന്നാം റാങ്കുകാര്‍, 720 മാര്‍ക്കും നേടി. മെറി‌റ്റ് ലിസ്‌റ്റില്‍ പ്രായത്തിനനുസരിച്ചുള‌ള മുന്‍തൂക്കം ഇത്തവണ ഉണ്ടാകില്ല.

മലയാളികളില്‍ പത്തനംതിട്ട പന്തളം സ്വദേശി ഗൗരീശങ്കര്‍ 17ാം റാങ്ക് നേടി.ആകെ 8,70,081 പേര്‍ പരീക്ഷയില്‍ യോഗ്യത നേടി. എംബിബിഎസ്, ബിഡിഎസ്, ആയുഷ്, വെറ്ററിനറി കോഴ്‌സുകളില്‍ ഇവര്‍ക്ക് പ്രവേശനം ലഭിക്കും. ഒപ്പം ബിഎസ്‌സി നഴ്‌സിംഗിനും, ലൈഫ് സയന്‍സിനും നീറ്റ് പരീക്ഷാഫലം ഉപയോഗിക്കും.

Top