നീറ്റ്, യു ജി പരീക്ഷ; ഹര്‍ജികള്‍ സുപ്രീംകോടതി ഇന്ന് പരിഗണിക്കും

ന്യൂഡല്‍ഹി: നീറ്റ്, യു ജി പരീക്ഷ ഈമാസം 12ന് നടത്താനുള്ള തീരുമാനത്തിനെതിരെ സമര്‍പ്പിച്ച ഹര്‍ജികള്‍ സുപ്രീംകോടതി ഇന്ന് പരിഗണിക്കും. സി ബി എസ് സി വിദ്യാര്‍ത്ഥികളാണ് ഇത് സംബന്ധിച്ച ഹര്‍ജി സമര്‍പ്പിച്ചത്. എം ബി ബി എസ്, ബി ഡി എസ് തുടങ്ങിയ കോഴ്‌സുകളിലേക്കുള്ള പ്രവേശന പരീക്ഷ തീയതി ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജികള്‍ ജസ്റ്റിസ് എ എം ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ ബെഞ്ചാണ് പരിഗണിക്കുന്നത്.

സി ബി എസ് സി ഇംപ്രൂവമെന്റ് പരീക്ഷ ഈമാസം 15 വരെയാണ് നിശ്ചയിച്ചിരിക്കുന്നത്. ഇതിനിടയില്‍ നീറ്റ് യു ജി പരീക്ഷ പരീക്ഷ നടത്തരുതെന്നാണ് വിവിധ സംസ്ഥാനങ്ങളിലെ വിദ്യാര്‍ത്ഥികള്‍ ആവശ്യപ്പെടുന്നത്. നീറ്റ് യു ജി പരീക്ഷയുടെ പശ്ചാത്തലത്തില്‍ സി ബി എസ് സി ഇംപ്രൂവമെന്റ് പരീക്ഷ മാറ്റിവയ്ക്കണമെന്ന ഹര്‍ജികളും കോടതിക്ക് മുന്നിലെത്തും.

Top