ഗുഞ്ചന്‍ സക്‌സേനയില്‍ നെഗറ്റീവ് ചിത്രീകരണം നടത്തി; സെന്‍സര്‍ ബോര്‍ഡിനു കത്തെഴുതി വ്യോമസേന

ന്യൂഡല്‍ഹി: അടുത്തിടെ നെറ്റ്ഫ്ളിക്സില്‍ റിലീസ് ചെയ്ത ഏറ്റവും പുതിയ ചിത്രം ഗുഞ്ചന്‍ സക്സേന, ദ കാര്‍ഗില്‍ ഗേള്‍ എന്ന ചിത്രങ്ങള്‍ക്കെതിരെ വ്യോമസേന സെന്‍സര്‍ ബോര്‍ഡിന് കത്തെഴുതി. ചിത്രത്തില്‍ സേനയെ അനാവശ്യമായി നെഗറ്റീവ് ചിത്രീകരണം നടന്നതായി സേന പറയുന്നു.

നേരത്തെ സിനിമയുടെ ട്രെയിലര്‍ പുറത്തുവന്നപ്പോഴും അതില്‍ അനാവശ്യമായ രംഗങ്ങളും സംഭാഷണങ്ങളും കാണാനിടയായെന്ന് വ്യോമസേന കത്തില്‍ വ്യക്തമാക്കി. ചിത്രത്തിലെ ചില രംഗങ്ങള്‍ തെറ്റിദ്ധാരണ ഉണ്ടാക്കുന്നതാണെന്നും വ്യോമസേനയിലെ തൊഴില്‍ അന്തരീക്ഷം സ്ത്രീകള്‍ക്കെതിരെയുള്ള സംസ്‌കാരത്തെ മോശമായാണ് കാണിക്കുന്നതെന്നും കത്തില്‍ ആരോപിക്കുന്നുണ്ട്.

ചിത്രത്തിന്റെ നിര്‍മ്മാതാക്കളായ ധര്‍മ്മ പ്രൊഡക്ഷന്‍സിനോട് സിനിമയിലെ ആക്ഷേപകരമായ ഭാഗം പരിഷ്‌കരിക്കണമെന്നും ഡിലീറ്റ് ചെയ്യണമെന്നും അറിയിച്ചിട്ടുണ്ടെന്ന് കത്തില്‍ പറയുന്നു. കര്‍ണ്‍ ജോഹറിന്റെ ഉടമസ്ഥതയിലുള്ള നിര്‍മ്മാണ കമ്പനിയാണ് ധര്‍മ്മ പ്രൊഡക്ഷന്‍സ്.

Top