തിരുവനന്തപുരം: കൂടിക്കാഴ്ചയ്ക്ക് ശ്രമിച്ച മുഖ്യമന്ത്രി പിണറായി വിജയന് പ്രധാനമന്ത്രി സമയം അനുവദിക്കാത്തത് ശരിയായില്ലെന്ന് കെ.എം.മാണി. കേരളത്തിലെ പാവപ്പെട്ട ജനങ്ങളുടെയും കര്‍ഷകരുടെയും പ്രശ്‌നങ്ങളെ സംബന്ധിച്ചും കേന്ദ്രം വെട്ടിക്കുറച്ച റേഷന്‍ സബ്‌സിഡി പുന:സ്ഥാപിക്കുന്നത് സംബന്ധിച്ചും ചര്‍ച്ച ചെയ്യാനാണ് കൂടിക്കാഴ്ചയ്ക്ക് ശ്രമിച്ചത്. മുഖ്യമന്ത്രിയെ അവഗണിക്കുന്നത് കേരളത്തിലെ ജനങ്ങളെ അവഹേളിക്കുന്നതിന് തുല്യമാണെന്നും മാണി പറഞ്ഞു.
ഭരണഘടന അനുശാസിക്കുന്ന കേന്ദ്ര, സംസ്ഥാന ബന്ധങ്ങളുടെ അവകാശലംഘനമാണ് പ്രധാനമന്ത്രിയുടെ ഓഫീസ് ചെയ്തിരിക്കുന്നതെന്നും കേരളത്തിലെ കര്‍ഷകരോടുള്ള അവഗണനയാണെന്നും കെ.എം. മാണി പറഞ്ഞു.