ന്യൂഡല്‍ഹി: വിമാനത്തില്‍ വെച്ചുണ്ടായ വ്യത്യസ്തമായ മുലയൂട്ടല്‍ അനുഭവം തുറന്നു പറഞ്ഞ് ബോളിവുഡ് താരം നേഹ ധൂപിയ. മുലയൂട്ടല്‍ വാരാഘോഷത്തിന്റെ ഭാഗമായിട്ടാണ് താരം തന്റെ അനുഭവം വെളിപ്പെടുത്തിയത്. മുലയൂട്ടുന്ന അമ്മമാര്‍ക്ക് ആവശ്യത്തിനുള്ള സൗകര്യങ്ങള്‍ രാജ്യത്തില്ലെന്നാണ് താരം വെളിപ്പെടുത്തുന്നത്. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച പോസ്റ്റിലാണ് അനുഭവം പങ്കുവെയ്ക്കുന്നത്.
ഒരിക്കല്‍ വിമാനത്തിലായിരിക്കുമ്പോള്‍ കുഞ്ഞിനെ മുലയൂട്ടേണ്ടതായി വന്നു. ഞാന്‍ മകളെയും കൊണ്ട് വാഷ്റൂമിലേക്ക് പോയി. സീറ്റ് ബെല്‍റ്റ് സിഗ്നല്‍ ലഭിക്കുന്നതിന് മുന്‍പ് തിരിച്ചെത്തണമെന്ന ചിന്തമാത്രമാണ് ഉണ്ടായത്. പുറത്തെത്തിയതിന് ശേഷം കുറേ സമയം വാഷ്റൂം ഉപയോഗിച്ചതിന് ഞാന്‍ ക്ഷമ ചോദിച്ചുവെന്നും നേഹ പറയുന്നു.