ബോളിവുഡ് നടി നേഹ ധുപിയ വിവാഹിതയായി. സിനിമാ താരവും മോഡലുമായ അങ്കിത് ബേഡിയാണ് വരന്‍. വിവാഹിതയായ കാര്യം നേഹ തന്നെയാണ് സമൂഹമാധ്യമത്തിലൂടെ ആരാധകരെ അറിയിച്ചത്.
Best decision of my life.. today, I married my best friend. Hello there, husband! @Imangadbedi ❤️ pic.twitter.com/a2ePsaXUNN
— Neha Dhupia (@NehaDhupia) May 10, 2018
‘എന്റെ ജീവിതത്തിലെ ഏറ്റവും നല്ല തീരുമാനം. ഞാന്‍ എന്റെ സുഹൃത്തിനെ വിവാഹം ചെയ്തു’. നേഹ കുറിച്ചു. സിഖ് ആചാരപ്രകാരം ഡല്‍ഹിയില്‍ വെച്ചായിരുന്നു വിവാഹം. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളുമാണ് വിവാഹത്തില്‍ പങ്കെടുത്തത്.
പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത മോഹന്‍ലാല്‍ ചിത്രം മിന്നാരത്തിലൂടെ ബാലതാരമായാണ് നേഹ സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്നത്. മഞ്ജു എന്ന കഥാപാത്രം ഏറെ ശ്രദ്ധ നേടിയിരുന്നു. തുമാരി സുലുവിലാണ് നേഹ ഏറ്റവും ഒടുവില്‍ അഭിനയിച്ചത്.