കൊച്ചി: പാമ്പാടി നെഹ്‌റു കോളേജ് ചെയര്‍മാന്‍ പി കൃഷ്ണദാസിന്റെ ജാമ്യാപേക്ഷയില്‍ കോടതി മറ്റന്നാള്‍ വിധി പറയും.
കേസ് ഡയറിയും മറ്റു രേഖകളും ഹാജരാക്കാന്‍ കോടതി നിര്‍ദ്ദേശം നല്‍കി. ജിഷ്ണുവിന്റെ മരണത്തില്‍ കൃഷ്ദാസിന് പങ്കുണ്ടെന്ന് സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ സി.പി. ഉദയഭാനു കോടതിയില്‍ പറഞ്ഞു.
ജിഷ്ണുവിന് മര്‍ദ്ദനമേറ്റ ദിവസത്തെ സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചിരുന്നില്ല. ദൃശ്യങ്ങള്‍ ലഭിക്കാത്തത് ഹാര്‍ഡ് ഡിസ്‌ക് മാറ്റിയതിനാലാവാമെന്ന് പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു.
ജിഷ്ണുവിന്റെ കേസില്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറായി സി.പി. ഉദയഭാനുവിനെ സര്‍ക്കാര്‍ നിയമിച്ചിരുന്നു. എന്നാല്‍ കൃഷ്ണദാസിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്ന വേളയില്‍ ഉദയഭാനു എത്തിയതിനെ കൃഷ്ണദാസിന്റെ അഭിഭാഷകര്‍ എതിര്‍ത്തു.
സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ക്ക് ഹാജരാകാന്‍ അവകാശമില്ലെന്നായിരുന്നു പ്രതിഭാഗം അഭിഭാഷകന്റെ വാദം. എന്നാല്‍, സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറായി തന്നെ നിയമിച്ചുവെന്നും അതിന്റെ ഉത്തരവ് ഹാജരാക്കാമെന്നും സി.പി. ഉഭയഭാനു കോടതിയെ അറിയിച്ചു. ഇക്കാര്യത്തില്‍ ഡയറക്ടര്‍ ജനറല്‍ ഒഫ് പ്രോസിക്യൂഷന്റെ അഭിപ്രായം കൂടി കേള്‍ക്കാമെന്ന് കോടതി വ്യക്തമാക്കി