നെഹ്റു ഗ്രൂപ്പ് ചെയര്‍മാനെ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനെതിരെ കുടുംബം സുപ്രീംകോടതിയിലേക്ക്

തൃശൂര്‍: പാമ്പാടി നെഹ്റു കോളേജിലെ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥി ജിഷ്ണു പ്രണോയിയുടെ ആത്മഹത്യകേസിലെ പ്രതി പട്ടികയില്‍ നിന്ന് നെഹ്‌റു ഗ്രൂപ്പ് ചെയര്‍മാന്‍ പി കൃഷ്ണദാസിനെ ഒഴിവാക്കിയതില്‍ സുപ്രിംകോടതിയെ സമീപിക്കാനൊരുങ്ങി കുടുംബം.

കൃഷ്ണദാസ് കുറ്റക്കാരനാണെന്ന് തന്നെയാണ് ജിഷ്ണുവിന്റെ അമ്മ മഹിജ ഉറച്ചുവിശ്വസിക്കുന്നത്. സി.ബി.ഐ ഒറ്റത്തവണ മാത്രമാണ് കുടുംബത്തിന്റെ മൊഴിയെടുത്തതെന്ന് അമ്മ മഹിജ പറയുന്നു.

എന്തിനായിരുന്നു മകനെ ഇല്ലാതാക്കിയത് തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ കോളജില്‍ നിന്ന് പറഞ്ഞ് വിട്ടാല്‍ മതിയായിരുന്നുവെന്നും മഹിജ പറഞ്ഞു.

ജിഷ്ണു പ്രണോയിയുടേത് ആത്മഹത്യയാണെന്നാണ് സിബിഐയുടെ കുറ്റപത്രം. രണ്ട് പേര്‍ക്കെതിരെ ആത്മഹത്യാപ്രേരണക്കുറ്റം ചുമത്തി. വൈസ് പ്രിന്‍സിപ്പല്‍ എന്‍ ശക്തിവേല്‍ , സി.പി പ്രവീണ്‍ എന്നിവര്‍ക്കെതിരെയാണ് ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തിയിരിക്കുന്നത്. നെഹ്റു ഗ്രൂപ്പ് ചെയര്‍മാന്‍ പി. കൃഷ്ണദാസിനെ പ്രതി സ്ഥാനത്തു നിന്ന് ഒഴിവാക്കുകയും ചെയ്തിരുന്നു.

Top