ആന്ധ്രാ പ്രദേശ്: കശ്മീര്‍ പ്രശ്‌നത്തിന് കാരണക്കാരന്‍ ജവഹര്‍ലാല്‍ നെഹ്‌റുവാണെന്ന് ബിജെപി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷാ. ഇന്ത്യന്‍ സേന പാക്ക് അധീന കശ്മീര്‍ പിടിച്ചെടുക്കാനുള്ള ശ്രമം നടത്തിയപ്പോള്‍ തടഞ്ഞത് നെഹ്‌റുവാണ്. അന്നത്തെ ശ്രമം തടഞ്ഞില്ലായിരുന്നെങ്കില്‍ ഫലം മറ്റൊന്നായേനെ. അതുകൊണ്ട് തന്നെ കശ്മീര്‍ പ്രശ്‌നത്തിന്റെ പരിപൂര്‍ണ്ണ ഉത്തരവാദി നെഹ്‌റുവാണെന്നും അമിത് ഷാ കുറ്റപ്പെടുത്തി.
അന്ന് നെഹ്‌റുവിന് പകരം സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ ആയിരുന്നു പ്രധാനമന്ത്രി ആയിരുന്നത് എങ്കില്‍ കശ്മീര്‍ ഇന്ന് ഇന്ത്യക്കൊപ്പം ശാന്തമായി നിലനില്‍ക്കുമായിരുന്നെന്നും അമിത് ഷാ പറഞ്ഞു. കശ്മീര്‍ പ്രശ്‌നത്തെക്കുറിച്ച് ചോദ്യങ്ങള്‍ ഉന്നയിക്കുന്ന രാഹുല്‍ ഗാന്ധിക്കുള്ള മറുപടി ഇതാണെന്ന് പറഞ്ഞാണ് ബി.ജെ.പി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷാ നെഹ്‌റുവിനെതിരെ വിമര്‍ശനം ഉന്നയിച്ചത്.