ജലോത്സവത്തിന് ആവേശം പകരാന്‍ സകല പരിപാടികളും റദ്ദാക്കി സച്ചിന്‍ ആലപ്പുഴയിലേക്ക്

sachin

ആലപ്പുഴ: നെഹ്‌റു ട്രോഫി ജലോത്സവത്തിന് ഹരം പകരാന്‍ ക്രിക്കറ്റ് ദൈവം എത്തും. ഇത്തവണ നെഹ്‌റു ട്രോഫി ജലോത്സവത്തില്‍ മുഖ്യാതിഥിയായി എത്തുന്നത് സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ ആയിരിക്കും.

ഇംഗ്ലണ്ടില്‍ നടക്കുന്ന ക്രിക്കറ്റ് മത്സരം റദ്ദാക്കിയാകും സച്ചിന്‍ ഓഗസ്റ്റ് 11 നു പുന്നമടയില്‍ നടക്കുന്ന നെഹ്‌റു ട്രോഫി പവിലിയനില്‍ എത്തുകയെന്നു മന്ത്രി തോമസ് ഐസക് അറിയിച്ചു.

ജലോത്സവത്തോടെ കേരള ബോട്ട് റേസ് ലീഗിനും (കെബിഎല്‍) തുടക്കമാകും. നെഹ്‌റു ട്രോഫി ജലമേളയാകും കെബിഎല്ലിന്റെ യോഗ്യതാ മത്സരം.

നെഹ്‌റു ട്രോഫിയില്‍ ആദ്യ ഒന്‍പതു സ്ഥാനങ്ങളിലെത്തുന്ന വള്ളങ്ങള്‍ തുടര്‍ന്നു ലീഗില്‍ നടക്കുന്ന 12 മത്സരങ്ങളിലും പങ്കെടുക്കാന്‍ യോഗ്യത നേടും.

എല്ലാ ജലോത്സവങ്ങളിലെയും പ്രകടനം വിലയിരുത്തിയാകും ചാംപ്യനെ നിശ്ചയിക്കുകയെന്നും മന്ത്രി പറഞ്ഞു.

Top