ആലപ്പുഴ: കനത്ത മഴ തുടര്‍ന്ന് മാറ്റിവെച്ച നെഹ്റു ട്രോഫി വള്ളംകളി ആഗസ്റ്റ് 31ന് ഉള്ളില്‍ നടക്കുമെന്ന് മന്ത്രി തോമസ് ഐസക്ക്. ഇക്കാര്യത്തില്‍ വിനോദ സഞ്ചാര വകുപ്പ് തീരുമാനമെടുക്കുമെന്ന് അദ്ദേഹം പറഞ്ഞു. ചാമ്പ്യന്‍സ് ബോട്ട് ലീഗ് സംഘടിപ്പിക്കുമെന്നും, ഇതിന്റെ മത്സരം പുനഃക്രമീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
മഴക്കെടുതിയും പ്രളയ സാധ്യതയും കണക്കിലെടുത്താണ് ആഗസ്റ്റ് 10 ന് നടത്താനിരുന്ന 67-ാമത് നെഹ്‌റു ട്രോഫി ജലോത്സവം മാറ്റിവച്ചത്. ആഗസ്റ്റ് മാസം രണ്ടാം ശനിയാഴ്ച നടത്തുവാനിരുന്ന നെഹ്‌റുട്രോഫി ജലോത്സവത്തില്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കറെ ആയിരുന്നു മുഖ്യാതിഥിയായി തീരുമാനിച്ചിരുന്നത്. പ്രളയത്തെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷവും വള്ളംകളി മാറ്റിയിരുന്നു.