മനസാക്ഷിയില്ലാതെ മലയാളി വീണ്ടും ; മാനസികവൈകല്യമുള്ള സ്ത്രീക്ക് ക്രൂരമര്‍ദ്ദനം

KIDNAPING

കൊച്ചി : കൊച്ചി വൈപ്പിനില്‍ മനോദൗര്‍ബല്യമുള്ള വീട്ടമ്മയെ അയല്‍വാസികള്‍ സംഘംചേര്‍ന്ന് ക്രൂരമായി മര്‍ദിച്ചു. വീട്ടമ്മയെ അടിച്ച് അവശയാക്കിയ ശേഷം കാല്‍വെള്ളയില്‍ ചട്ടുകം ചൂടാക്കി പൊള്ളിക്കുകയും ചെയ്തു.

നാട്ടുകാരെല്ലാം നോക്കിനില്‍ക്കെ പൊതുസ്ഥലത്തുവച്ചാണ് ഒരുകൂട്ടം സ്ത്രീകള്‍ചേര്‍ന്ന് വൈപ്പിന്‍ പള്ളിപ്പുറം സ്വദേശിനിയെ ക്രൂരതയ്ക്കിരയായത്. പതിനാലുകാരിയായ മകള്‍ക്കും അക്രമത്തില്‍ പരുക്കേറ്റു. അയല്‍വാസികളെ നിരന്തരം ഉപദ്രവിക്കുന്നുവെന്ന് ആരോപിച്ചായിരുന്നു മര്‍ദനം

Top