ലണ്ടന്‍: ബ്രിട്ടനിലെ ഭീകരവിരുദ്ധ സെല്‍ തലവനായി ഇന്ത്യന്‍ വംശജനായ നീല്‍ ബസുവിനെ നിയമിച്ചു. അസിസ്റ്റന്റ് കമ്മീഷണര്‍ ഫോര്‍ സ്‌പെഷലിസ്റ്റ് ഓപ്പറേഷന്‍സ് എന്ന തസ്തികയിലാണ് ബസുവിനെ നിയമിച്ചിരിക്കുന്നത്. ഈ പദവിയിലെത്തുന്ന ആദ്യ ഏഷ്യന്‍ വംശജനാണ് നീല്‍ ബസു.
2014 ജൂണ്‍ മുതല്‍ പദവിയിലുണ്ടായിരുന്ന മാര്‍ക്ക് റൗളിക്ക് പകരക്കാരനായാണ് നീല്‍ ബസുവിനെ നിയമിച്ചിരിക്കുന്നത്. സ്‌കോട്‌ലാന്‍ഡ് യാര്‍ഡ് ഓഫീസറായിരിക്കെയാണ് പുതിയ ചുമതലയില്‍ നീല്‍ ബസുവിനെ നിയമിച്ചിരിക്കുന്നത്. കഴിഞ്ഞവര്‍ഷം അഞ്ച് തീവ്രവാദി ആക്രമണമാണ് ബ്രിട്ടനിലുണ്ടായത്. ഇതിന്റെ പശ്ചാത്തലത്തിലാണ് നീല്‍ ബസു പുതിയ ചുമതല ഏറ്റെടുത്തിരിക്കുന്നത്.