പാരിസ്: ബ്രസീലിയന്‍ സൂപ്പര്‍താരം നെയ്മറിന് ചാമ്പ്യന്‍സ് ലീഗ് മത്സരങ്ങളില്‍ വിലക്ക്. മൂന്ന് മത്സരങ്ങളില്‍ നിന്നാണ് താരത്തെ വിലക്കിയത്. മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെതിരായ പ്രീ ക്വാര്‍ട്ടര്‍ പോരാട്ടത്തിന് ശേഷം ഒഫീഷ്യല്‍സിനെതിരേ ഇന്‍സ്റ്റാഗ്രാമില്‍ മോശം പോസ്റ്റിട്ടതിനാണ് താരത്തിനെതിരെ നടപടി സ്വീകരിച്ചത്. ഇതോടെ അടുത്ത വര്‍ഷത്തെ ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ മൂന്ന് മത്സരങ്ങള്‍ താരത്തിന് നഷ്ടമാകും.
ഇന്‍സ്റ്റാഗ്രാമില്‍ റഫറിമാരെ ഫുട്‌ബോളിനെ കുറിച്ച് ഒന്നും അറിയാത്തവര്‍ എന്ന് വിശേഷിപ്പിച്ച വിവാദ പരാമര്‍ശത്തിനാണ് നടപടി. ഇതിനെതിരെ അന്വേഷണം പ്രഖ്യാപിച്ച യുവേഫ നെയ്മര്‍ തെറ്റ് ചെയ്തതായി കണ്ടെത്തി.