നെയ്മറിന് പകരക്കാരന്‍ എത്തി; ചെല്‍സി താരം വില്യണ്‍

നെയ്മറിന് പകരക്കാരനെ പ്രഖ്യാപിച്ച് ബ്രസീല്‍ ഫുട്‌ബോള്‍ കോണ്‍ഫെഡറേഷന്‍. പരിക്കിനെത്തുടര്‍ന്ന് ഈ വര്‍ഷത്തെ കോപ്പ അമേരിക്ക ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ നിന്ന് നെയ്മര്‍ പുറത്തായതിനെ തുടര്‍ന്നാണ് പകരക്കാരനെ പ്രഖ്യാപിച്ചത്. സീനിയര്‍ താരം വില്ല്യനെയാണ് നെയ്മറിന് പകരക്കാരനായി ബ്രസീല്‍ ടീമില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

നേരത്തെ നെയ്മറിന് പകരക്കാരനായി വിനീഷ്യസ് ജൂനിയര്‍, ഡഗ്ലസ് കോസ്റ്റ എന്നിവരെ ബ്രസീല്‍ പരിഗണിക്കുന്നുണ്ടെന്ന് വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ കോപ്പ അമേരിക്കയില്‍ വില്ല്യന്റെ പരിചയസമ്പത്ത് പരിശീലകന്‍ ടിറ്റെ പ്രാധാന്യം നല്‍കുകയായിരുന്നു. ഹോണ്ടുറാസിനെതിരെ നടക്കുന്ന അന്താരാഷ്ട്ര സൗഹൃദ മത്സരത്തിന് മുന്നോടിയായി വില്ല്യന്‍ ബ്രസീല്‍ ടീമിനൊപ്പം ചേരുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

2011 ല്‍ ബ്രസീലിനായി അരങ്ങേറ്റം കുറിച്ച വില്ല്യന്‍, 2014, 2018 ലോകകപ്പുകളിലും അവര്‍ക്കായി ബൂട്ട് കെട്ടി. 65 മത്സരങ്ങളില്‍ ദേശീയ ടീം ജേഴ്‌സിയണിഞ്ഞ ഈ മുപ്പതുകാരന്‍, 8 ഗോളുകളും സ്‌കോര്‍ ചെയ്തിട്ടുണ്ട്.

Top