Nellaya conflict; 12 BJP followers surrender

പാലക്കാട്: പാലക്കാട് നെല്ലായയില്‍ സിപിഎം-ബിജെപി സംഘര്‍ഷമുണ്ടായ സംഭവത്തില്‍ 12 ബിജെപി പ്രവര്‍ത്തകര്‍ കീഴടങ്ങി. ചെര്‍പ്പുളശേരി പൊലീസ് സ്റ്റേഷനിലെത്തിയാണ് ഇവര്‍ കീഴടങ്ങിയത്.

നെല്ലായ പഞ്ചായത്തിലെ എഴുവന്തലയിലും പൊട്ടച്ചിറയിലും നടന്ന ബിജെപി- സിപിഎം സംഘര്‍ഷവുമായി ബന്ധപ്പെട്ട കേസുകള്‍ ഷൊര്‍ണൂര്‍ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് അന്വേഷിക്കുന്നത്. 11ന് വൈകിട്ടു മുതല്‍ നടന്ന അക്രമപരമ്പരകളുമായി ബന്ധപ്പെട്ട് എട്ടു കേസുകളാണ് പൊലീസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

കേസില്‍ ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകരായ ആറു പേരെ കഴിഞ്ഞ ദിവസം ചെര്‍പ്പുളശേരി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവരെ കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുവന്ന ദൃശ്യങ്ങള്‍ പകര്‍ത്തുന്നതിനിടെ ഒറ്റപ്പാലത്ത് മാധ്യമ പ്രവര്‍ത്തകര്‍ക്കു നേരെയും അക്രമമുണ്ടായിരുന്നു.

Top