നെല്ലിയമ്പം ഇരട്ടക്കൊലപാതക കേസ്; പ്രതി അറസ്റ്റില്‍

കല്‍പ്പറ്റ: വയനാട് നെല്ലിയമ്പം ഇരട്ടക്കൊലപാതകത്തില്‍ മുഖ്യപ്രതി അറസ്റ്റില്‍. പൊലീസ് ചോദ്യം ചെയ്യലിനായി വിളിപ്പിച്ചതോടെ വിഷം കഴിച്ച് ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ച അര്‍ജുന്‍ ആണ് അറസ്റ്റിലായത്. കൊല്ലപ്പെട്ട വൃദ്ധ ദമ്പതികളുടെ അയല്‍വാസിയാണ് അര്‍ജുന്‍.

കഴിഞ്ഞ ജൂണ്‍ 10നാണ് പനമരം നെല്ലിയമ്പത്ത് റിട്ടയേര്‍ഡ് അധ്യാപകനായ കേശവന്‍ മാസ്റ്ററും (75) ഭാര്യ പത്മാവതിയമ്മയും മുഖംമൂടി സംഘത്തിന്റെ കുത്തേറ്റ് കൊല്ലപ്പെട്ടത്. പനമരം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ താഴെ നെല്ലയമ്പം കാവടത്താണ് സംഭവം. രാത്രി 8.30ഓടെയായിരുന്നു അജ്ഞാത സംഘത്തിന്റെ ആക്രമണത്തിന് ദമ്പതികള്‍ ഇരയായത്. ബഹളം കേട്ടെത്തിയ നാട്ടുകാര്‍ ഇരുവരെയും ആശുപത്രിയിലെത്തിച്ചെങ്കിലും സംഭവ സ്ഥലത്തുവെച്ച് തന്നെ കേശവന്‍ മാസ്റ്റര്‍ കൊല്ലപ്പെട്ടു.

പനമരം പൊലീസാണ് കേസ് അന്വേഷിക്കുന്നത്. നെല്ലിയമ്പവും പനമരവും കേന്ദ്രീകരിച്ചായിരുന്നു പൊലീസിന്റെ വിശദമായ അന്വേഷണം. ആയിരത്തോളം പേരെ കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്തതായാണ് വിവരം. ഫോണ്‍ രേഖകളും സിസിടിവി ദൃശ്യങ്ങളുമടക്കം പരിശോധിച്ചായിരുന്നു അന്വേഷണം.

 

Top