400 പേര്‍ക്ക് പുതുജീവന്‍; നെല്ലിയാമ്പതിയില്‍ അകപ്പെട്ടവര്‍ക്ക് കാല്‍നടയായി ഭക്ഷണം എത്തിച്ചു

നെല്ലിയാമ്പതി: മഴക്കെടുതിയില്‍ റോഡ് ഗതാഗതം തടസപ്പെട്ടതിനെ തുടര്‍ന്ന് ഒറ്റപ്പെട്ടപോയ നെല്ലിയാമ്പതിയിലേയ്ക്ക് കാല്‍നടയായി ഭക്ഷണം എത്തിച്ചു.

പൊലീസ്, ആര്‍.എ.എഫ്, സന്നദ്ധസംഘടനകള്‍ അടക്കം എഴുപത് പേരടങ്ങടങ്ങുന്ന സംഘം കാല്‍നടയായും തലചുമടായുമാണ് ഭക്ഷണം എത്തിച്ചു നല്‍കിയത്.

നെന്മാറയില്‍ നിന്ന് ഏകദേശം പത്ത് കിലോമീറ്ററോളം വാഹനത്തിനും തുടര്‍ന്ന് ഏകദേശം 20 കിലോമീറ്ററോളം കാല്‍നടയായും യാത്രചെയ്താണ് സംഘം പ്രദേശത്ത് എത്തിയത്.

തോട്ടം തൊഴിലാളികള്‍ ഉള്‍പ്പെടെ ഏകദേശം 400ഓളം പേരാണ് നെല്ലിയാമ്പതിയില്‍ അകപ്പെട്ടത്. ആഗസ്റ്റ് 16-ന് പുലര്‍ച്ചെയുണ്ടായ ഉരുള്‍ പൊട്ടലിനെ തുടര്‍ന്നാണ് പ്രദേശത്തെ റോഡും പാലവും തകര്‍ന്നത്.

നെല്ലിയാമ്പതി ചെക്ക് പോസ്റ്റിന് ശേഷമുളള എഴു കിലോമീറ്റര്‍ റോഡ് മണ്ണിടിഞ്ഞ് വീണതിനെ തുടര്‍ന്നാണ് നെന്മാറ-പോത്തുണ്ടി-നെല്ലിയാമ്ബതി റോഡ് ബന്ധം വിഛേദിക്കപ്പെട്ടത്.

ഇതിനെ തുടര്‍ന്ന്, പ്രദേശവാസികള്‍ക്ക് പുറംലോകവുമായി ബന്ധമില്ലാത്ത അവസ്ഥയായിരുന്നു. ഗതാഗതം പുനസ്ഥാപിക്കാനുളള ശ്രമം തുടരുകയാണ്.

Top