കോട്ടയം: പ്രണയ വിവാഹം കഴിച്ചതിന്റെ പേരില്‍ മകളായ നീനുവിന്റെ ഭര്‍ത്താവായ കെവിന്‍ ജോസഫിനെ കൊലപ്പെടുത്തുന്നതിന് ക്വട്ടേഷന്‍ നല്‍കിയത് മാതാപിതാക്കളുടെ അറിവോടെയെന്ന് പൊലീസ്. ഇവരിപ്പോള്‍ ഒളിവിലാണ്.
പരീക്ഷയ്‌ക്കെന്ന് പറഞ്ഞ് പോയ നീനു മാത്യുവിനെ വിളിച്ചു കൊണ്ടുവരാന്‍ വാഹനം വേണമെന്ന് ആവശ്യപ്പെട്ടാണ് ഡിവൈ.എഫ്.ഐ പുനലൂര്‍ ഇടമണ്‍ യൂണിറ്റ് സെക്രട്ടറിയായിരുന്ന നിയാസിന്റെ വീട്ടില്‍ മാതാപിതാക്കള്‍ എത്തിയത്. നീനുവിന്റെ സഹോദരന്‍ ഷാനുവും നിയാസിന്റെ വീട്ടിലെത്തിയിരുന്നു. നിയാസ് ആദ്യം വിമുഖത കാണിച്ചെങ്കിലും പിന്നീട് നിര്‍ബന്ധത്തിന് വഴങ്ങുകയായിരുന്നു. ഷാനുവും ക്വട്ടേഷന്‍ സംഘവും ചേര്‍ന്നാണ് കെവിനെ കൊന്നതെന്നാണ് പൊലീസ് നിഗമനം.