നിയമ വിരുദ്ധം ; 2000, 500, 200 ഇന്ത്യന്‍ നോട്ടുകള്‍ക്ക് നേപ്പാളില്‍ നിരോധനം

കാഠ്മണ്ഡു : 2000, 500, 200 ഇന്ത്യന്‍ നോട്ടുകള്‍ക്ക് നേപ്പാളില്‍ നിരോധനം ഏര്‍പ്പെടുത്തി. രാജ്യത്ത് ഈ കറന്‍സികളുടെ ഉപയോഗം നിയമ വിരുദ്ധമായിരിക്കുമെന്ന് നേപ്പാള്‍ വാര്‍ത്താവിനിമയ മന്ത്രി ഗോകുല്‍ ബസ്‌കോട്ട പറഞ്ഞു. മന്ത്രിസഭയാണ് ഇക്കാര്യത്തില്‍ തീരുമാനമെടുത്തത്.

പുതിയ തീരുമാനത്തിലൂടെ നേപ്പാള്‍ പൗരന്മാര്‍ക്കും, രാജ്യം സന്ദര്‍ശിക്കുന്ന ഇന്ത്യക്കാര്‍ക്കും നൂറുരൂപയ്ക്ക് മുകളിലുള്ള ഇന്ത്യന്‍ കറന്‍സികള്‍ കൈവശം വെയ്ക്കുന്നതിനും ഉപയോഗിക്കുന്നതിനും നിരോധനമുണ്ട്.

2016 ല്‍ പ്രഖ്യാപിച്ച നോട്ട് നിരോധനത്തിന് ശേഷമാണ് പുതിയ കറന്‍സികള്‍ ഇന്ത്യയില്‍ അവതരിപ്പിച്ചത്. ഇതു വരെ ഈ കറന്‍സികള്‍ നേപ്പാളില്‍ ഉപയോഗിക്കുന്നതിന് തടസമുണ്ടായിരുന്നില്ല. പുതിയ നിരോധനം നിലവില്‍ വന്നതോടെ ഇന്ത്യയില്‍ നിന്നും നേപ്പാളില്‍ എത്തുന്ന ടൂറിസ്റ്റുകളെയും മറ്റും പ്രതികൂലമായി ബാധിക്കും. നേപ്പാളിന്റെ വിനോദ സഞ്ചാര മേഖലയില്‍ ഏറ്റവുമധികം വരുമാനം ലഭിക്കുന്നത് ഇന്ത്യക്കാരില്‍ നിന്നാണ്.

Top