ജനാധിപത്യത്തിലേക്കുള്ള യാത്ര ; ഇന്ത്യയും ചൈനയുമായുള്ള അതിർത്തി അടച്ച് നേപ്പാൾ

കാഠ്മണ്ഡു: പതിനൊന്ന് വർഷങ്ങൾക്ക് ശേഷം ജനാധിപത്യത്തിലേയ്ക്ക് സഞ്ചരിക്കാൻ ഒരുങ്ങുന്ന നേപ്പാൾ ഇന്ത്യയും ചൈനയുമായുള്ള അതിർത്തി അടച്ചു.

നേപ്പാളിൽ നടക്കാനിരിക്കുന്ന പാർലമെന്റ് തിരഞ്ഞെടുപ്പിന് മുന്നോടിയായാണ് ഇന്ത്യയും ചൈനയുമായുള്ള അതിർത്തി അടച്ചത്.

ജനാധിപത്യത്തിലേക്കുള്ള യാത്രയിലാണ് നേപ്പാൾ. പുതിയ മാറ്റം ഹിമാലയൻ രാജ്യത്തിന് വ്യക്തമായ രാഷ്ട്രീയ സുസ്ഥിരത നേടികൊടുക്കുമെന്നാണ് വിലയിരുത്തൽ.

നവംബർ 26 നും ഡിസംബർ 7 നും രണ്ട് ഘട്ടങ്ങളിലായിയാണ് പ്രാദേശിക, പാർലമെന്റ് തിരഞ്ഞെടുപ്പുകൾ നടക്കുന്നത്.

2006ല്‍ ആരംഭിച്ച അഭ്യന്തര യുദ്ധം നേപ്പാളില്‍ 16,000 പേരുടെ ജീവനെടുത്തിരുന്നു. ഇതിന്​ ശേഷമാണ്​ രാജ്യം വീണ്ടും ജനാധിപത്യത്തി​​െന്‍റ മാര്‍ഗത്തിലേക്ക്​ നീങ്ങുന്നത്​.

തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട്​ 3,00000 സുരക്ഷ സൈനികരെയാണ്​ വിന്യസിച്ചിരിക്കുന്നത്​.

Top