അഹമ്മദാബാദ്: ട്വന്റി 20 ലോകകപ്പിന് മുമ്പായി ഇന്ത്യയില്‍ സൗഹൃദ മത്സരങ്ങള്‍ കളിക്കാന്‍ നേപ്പാള്‍ ക്രിക്കറ്റ്. അയല്‍ രാജ്യങ്ങളില്‍ ക്രിക്കറ്റ് വളര്‍ത്തുന്നതിന്റെ ഭാഗമായാണ് ബിസിസിഐ ഇത്തരമൊരു തീരുമാനത്തിലേക്ക് എത്തിയിരിക്കുന്നത്. ബറോഡ, ഗുജറാത്ത് ടീമുകളുമായാണ് നേപ്പാള്‍ കളിക്കുക.
2024 ജൂണില്‍ അമേരിക്കയിലും വെസ്റ്റ് ഇന്‍ഡീസിലുമായാണ് ട്വന്റി 20 ലോകകപ്പ് നടക്കുക. ജൂണ്‍ നാലിന് നെതര്‍ലാന്‍ഡ്‌സിനെതിരെയാണ് നേപ്പാളിന്റെ ആദ്യ മത്സരം. ശ്രീലങ്ക, ബംഗ്ലാദേശ്, ദക്ഷിണാഫ്രിക്ക എന്നിവരാണ് ലോകകപ്പ് ഗ്രൂപ്പ് ഘട്ടത്തില്‍ നേപ്പാളിന്റെ മറ്റ് എതിരാളികള്‍.
മാര്‍ച്ച് 31 മുതല്‍ ഏപ്രില്‍ ഏഴ് വരെ നീളുന്ന ടൂര്‍ണമെന്റിന് ഫ്രണ്ട്ഷിപ്പ് കപ്പ് എന്നാണ് പേരിട്ടിരിക്കുന്നത്. നേപ്പാള്‍ ക്രിക്കറ്റിലെ താരങ്ങളുടെ കഴിവ് ഉയര്‍ത്താനുള്ള വേദിയാവും ടൂര്‍ണമെന്റ് എന്ന് ബോര്‍ഡ് പ്രതീക്ഷ പ്രകടിപ്പിച്ചു.