ഭൂപടം വിവാദം; നേപ്പാള്‍ നീക്കത്തില്‍ ചൈനീസ് ഇടപെടലുണ്ടെന്ന് ഇന്ത്യ

ന്യൂഡല്‍ഹി: ഭൂപടം മാറ്റിവരച്ച നേപ്പാള്‍ നീക്കത്തില്‍ ചൈനീസ് ഇടപെടലുണ്ടെന്ന് ഇന്ത്യ. വിഷയത്തില്‍ ചര്‍ച്ചയാകാമെന്ന നേപ്പാളിന്റെ നിര്‍ദ്ദേശത്തോട് തണുപ്പന്‍ പ്രതികരണത്തിലാണ് ഇന്ത്യ.

ചര്‍ച്ചയാവാം എന്ന് നേപ്പാള്‍ പ്രധാനമന്ത്രി കെപി ശര്‍മ്മ ഇപ്പോള്‍ പറയുന്നതെന്തിനെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ ചോദിക്കുന്നത്. മുന്നോട്ട് പോകുന്നതിന് നേപ്പാളിന് ധൈര്യം പകരുന്നത് ചൈനയെന്ന് വ്യക്തമാകുകയാണെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ ചൂണ്ടിക്കാട്ടുന്നു.

ഉത്തരാഖണ്ഡിലുള്ള കാലാപാനി, ലിപുലേഖ് ചുരം, ലിംപിയാധുര എന്നിവിടങ്ങള്‍ നേപ്പാളിന്റെ ഭാഗമായി രേഖപ്പെടുത്തിയ ഭൂപടം ഇന്നലെ നേപ്പാള്‍ പാര്‍ലമെന്‍ിന്റ് ജനസഭ അംഗീകരിച്ചു.നേപ്പാള്‍ രാഷ്ട്രീയസഭയില്‍ ബില്‍ ഇന്ന് കൊണ്ടുവന്നു. ഒരംഗത്തിന്റേയും എതിര്‍പ്പില്ലാതെ ബില്ല് പാസാകുമ്പോള്‍ ഇന്ത്യ കടുത്ത അതൃപ്തി പരസ്യമാക്കി കഴിഞ്ഞു.

ചൈനയ്ക്കു പിന്നാലെ നേപ്പാളുമായുള്ള ഇന്ത്യന്‍ ബന്ധവും ഉലയുകയാണ്.

Top