നേപ്പാളില്‍ ആര്‍ത്തവ സമയത്ത് മാറ്റിത്താമസിപ്പിച്ച യുവതിയും കുട്ടികളും മരിച്ച നിലയില്‍

കാഠ്മണ്ഡു: നേപ്പാളില്‍ ആര്‍ത്തവസമയത്ത് തീണ്ടാരിയായി മാറ്റിത്താമസിപ്പിച്ച യുവതിയും കുട്ടികളും മരിച്ചനിലയില്‍.

തണുപ്പ് അകറ്റുന്നതിന് കത്തിച്ചു വെച്ച നെരിപ്പോടില്‍ നിന്നുമുള്ള പുക മൂലം ശ്വാസം മുട്ടിയാണ് യുവതിയും രണ്ടു കുട്ടികളും മരിച്ചത്. രാത്രി ഉറങ്ങുമ്പോഴായിരുന്നു സംഭവം.

പടിഞ്ഞാറന്‍ നേപ്പാളിലെ ബജുര ജില്ലയിലായിരുന്നു സംഭവം. യുവതിയുടെ പുതപ്പിനു തീപിടിച്ചിട്ടുമുണ്ടായിരുന്നു. ഇവരുടെ കാലിനും പൊള്ളലേറ്റിട്ടുണ്ട്. പന്ത്രണ്ടും ഒന്‍പതും വയസുള്ള രണ്ട് ആണ്‍കുട്ടികളാണ് യുവതിക്കൊപ്പമുണ്ടായിരുന്നത്. പൊലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു.

Top