വാഷിംഗ്ടണ്‍: നേപ്പാള്‍ സ്വദേശിയായ യുവതിയ്ക്കു നേരെ അമേരിക്കയില്‍ ആക്രമണം.
മെട്രോ റെയില്‍ സ്റ്റേഷനില്‍ ട്രെയിന്‍ കാത്ത് നില്‍ക്കുകയായിരുന്ന കമല ശ്രേഷ്ഠ എന്ന യുവതിയെയാണ് അജ്ഞാതനായ യുവാവ് പിന്നില്‍ നിന്ന് റെയില്‍ ട്രാക്കിലേക്ക് തള്ളിയിടാന്‍ ശ്രമിച്ചത്.
സമീപത്തുണ്ടായിരുന്ന മറ്റ് രണ്ടു പേരാണ് യുവതിയ രക്ഷിച്ചത്. തലയ്ക്ക് പരിക്കേറ്റ കമലയെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
20 വയസ് തോന്നിക്കുന്നയാളാണ് ആക്രമണം നടത്തിയതെന്നും ഇയാള്‍ സംഭവസ്ഥലത്തു നിന്ന് രക്ഷപ്പെട്ടുവെന്നും പോലീസ് വൃത്തങ്ങള്‍ അറിയിച്ചു. പ്രതിക്കായുള്ള തെരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ടെന്നും പോലീസ് വൃത്തങ്ങള്‍ അറിയിച്ചു.
അതേസമയം ഇത് തന്റെ പുനര്‍ജന്മമാണെന്നും രക്ഷിച്ചവരോട് നന്ദിയുണ്ടെന്നും യുവതി അറിയിച്ചു.