നേപ്പാള്‍ പ്രധാനമന്ത്രി കെ.പി. ശര്‍മ ഒലിയുടെ രാജി; കരുനീക്കങ്ങളുമായി ചൈന

കാഠ്മണ്ഡു: നേപ്പളിന്റെ ആഭ്യന്തര കാര്യത്തില്‍ ചൈന ഇടപെടുന്നുവെന്ന അഭ്യൂഹങ്ങള്‍ക്കിടെ ഒലിയെ സംരക്ഷിക്കാനുള്ള നീക്കങ്ങളുമായി ചൈനീസ് അംബാസിഡര്‍. നേപ്പാള്‍ പ്രധാനമന്ത്രി കെ.പി. ശര്‍മ ഒലിയുടെ സ്ഥാനം സംരക്ഷിക്കാന്‍ ചൈനീസ് അംബാസിഡര്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നേതാവ് ജല നാഥ് ഖനാലിനെ സന്ദര്‍ശിച്ചു. നേരത്തെ പ്രസിഡന്റ്ബിദ്യ ദേവി ഭണ്ഡാരി, പാര്‍ട്ടി നേതാവായ മാധവ് കുമാര്‍ നേപ്പാള്‍ എന്നിവരേയും അംബാസിഡര്‍ സന്ദര്‍ശിച്ചിരുന്നു.

നേപ്പാള്‍ രാഷ്ട്രീയത്തില്‍ ചൈനീസ് അംബാസിഡര്‍ ഇടപെടുന്നതും കെ.പി. ശര്‍മ ഒലിയുടെ നിലപാടുകളും നേപ്പാളില്‍ പരക്കെ വിമര്‍ശനത്തിന് കാരണമായിട്ടുണ്ട്. ചൈനീസ് അംബാസിഡറുടെ നീക്കങ്ങളെ പിന്തുണച്ചുകൊണ്ട് എംബസിയും രംഗത്തെത്തി. അതേസമയം, സര്‍ക്കാരിനെ മുന്നോട്ടു നയിക്കുന്നതില്‍ ഒലി പരാജയമാണെന്നും സ്റ്റാന്‍ഡിങ് കമ്മിറ്റി യോഗത്തില്‍ നേതാക്കള്‍ നിലപാടെടുത്തു.

Top