പൗരത്വ നിയമ ഭേദഗതി നടപ്പാക്കാനൊരുങ്ങി നേപ്പാള്‍

കാഠ്മണ്ഡു: നേപ്പാളില്‍ പാര്‍ലമെന്റ് പിരിച്ചു വിട്ടതിനു പിന്നലെ രാജ്യത്ത് പൗരത്വ നിയമ ഭേദഗതി നടപ്പാക്കാനൊരുങ്ങുന്നു. പ്രാരംഭ നടപടിയായി പ്രസിഡന്റ് ബിദ്യാ ദേവി ഭണ്ഡാരി ഓര്‍ഡിനന്‍സ് പുറപ്പെടുവിച്ചു. പ്രാരംഭ നടപടിയുടെ ഭാഗമായി നേപ്പാളില്‍ ജനിച്ച എല്ലാ പൗരന്മാര്‍ക്കും പൗരത്വ രേഖ നല്‍കുന്ന നടപടി പൂര്‍ത്തീകരിക്കും. ഭരണഘടന ഭേദഗതി 114(1) അനുസരിച്ചാണ് നേപ്പാളില്‍ പൗരത്വ നിയമ ഭേദഗതി നടപ്പാക്കിയത്.

അച്ഛന്‍ നേപ്പാള്‍ സ്വദേശി അല്ലെങ്കിലും നേപ്പാള്‍ സ്വദേശിനികളായ അമ്മമാര്‍ക്ക് ജനിച്ചകുട്ടികള്‍ക്കും നേപ്പാള്‍ പൗരത്വത്തിന് അവകാശമുണ്ടെന്നും ഭരണഘടന ഭേദഗതിയില്‍ വ്യവസ്ഥചെയ്തിട്ടുണ്ട്. പാര്‍ലമെന്റ് പിരിച്ചുവിട്ട നടപടിക്ക് പിന്നാലെയാണ് പ്രസിഡന്റിന്റെ അധികാരം ഉപയോഗിച്ച് ഓര്‍ഡിനന്‍സ് പുറത്തിറക്കിയത്.

Top