കാഠ്മണ്ഡു: നേപ്പാളിന്റെ പ്രധാനമന്ത്രിയായി ഷേര്‍ ബഹാദൂര്‍ ദ്യുബ തെരഞ്ഞെടുക്കപ്പെട്ടു. ഇത് നാലാംവട്ടമാണ് ദ്യുബ പ്രധാനമന്ത്രിയാകുന്നത്.
പാര്‍ലമെന്റില്‍ നടന്ന തെരഞ്ഞെടുപ്പില്‍ 558-ല്‍ 388 വോട്ട് നേടിയാണ് നേപ്പാള്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാജ്യത്തിന്റെ 40-ാം പ്രധാനമന്ത്രിയായത്. ദ്യുബെ മാത്രമായിരുന്നു സ്ഥാനാര്‍ഥിയായി ഉണ്ടായിരുന്നത്.
കൂട്ടുകക്ഷിയായ നേപ്പാളി കോണ്‍ഗ്രസിന് അധികാരം കൈമാറുന്നതിനുവേണ്ടി പുഷ്പ കമാല്‍ ദഹാല്‍ പ്രചണ്ഡ കഴിഞ്ഞ മെയ് 24 ന് പ്രധാനമന്ത്രിസ്ഥാനം രാജിവച്ചിരുന്നു. തുടര്‍ന്ന് നടന്ന തെരഞ്ഞെടുപ്പില്‍ പ്രചണ്ഡ തന്നെയാണ് ദ്യുബയെ പ്രധാനമന്ത്രി സ്ഥാനത്തേക്ക് നിര്‍ദേശിച്ചത്.
പ്രധാന പ്രതിപക്ഷമായ കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് നേപ്പാള്‍ യൂണിഫൈഡ് മാര്‍ക്സിസ്റ്റ് ലെനിസിസ്റ്റ് ഒഴികെയുള്ള എല്ലാ പാര്‍ട്ടികളും ദ്യുബയെ പിന്തുണച്ചു. 1995 – 97, 2001 – 2002, 2004 – 2005 കാലഘട്ടങ്ങളിലാണ് ഇതിനുമുമ്പ് ദ്യുബെ പ്രധാനമന്ത്രിയായത്.