ബിബിസി റേഡിയോ 4 -ന് വേണ്ടി ഹാരി രാജകുമാരനും, ബരാക്ക് ഒബാമയും ഒന്നിക്കുന്നു

വാഷിംഗ്‌ടൺ : ബ്രിട്ടൻ കിരീട അവകാശി ഹാരി രാജകുമാരൻ ബിബിസി റേഡിയോ 4 ന് വേണ്ടി അവതാരകനായി മാറിയിരിക്കുകയാണ്.

ബിബിസിയുടെ റേഡിയോ പരിപാടിയ്ക്ക് വേണ്ടി ഒരു വ്യക്തിയെ അഭിമുഖം നടത്തുന്നത് ഹാരിയാണ്.

ആ വ്യക്തി മറ്റാരുമല്ല എല്ലാവരുടെയും പ്രിയങ്കരനായ അമേരിക്കയുടെ മുൻ പ്രസിഡന്റ് ബരാക്ക് ഒബാമയാണ്.

കെൻസിങ്ടൺ പാലസ്‌ ട്വീറ്ററിലുടെയാണ് അഭിമുഖം സംബന്ധിച്ച വിവരങ്ങൾ അറിയിച്ചത്. ഹാരി ഒബാമയുമായി സംസാരിയ്ക്കുന്ന ചെറിയൊരു വീഡിയോയും ഒപ്പം പോസ്റ്റ് ചെയ്തിട്ടുണ്ട്.

പ്രസിഡന്റ് സ്ഥാനത്ത് നിന്ന് ഒഴിയുന്നതിന് മുൻപുള്ള അവസാന ദിനങ്ങളും , പ്രവർത്തനങ്ങളും , ഒബാമ ഫൗണ്ടേഷന്റെ പരിപാടികളുമാണ് അഭിമുഖത്തിൽ ഉൾകൊള്ളിക്കുന്നതെന്ന് കെൻസിങ്ടൺ പാലസിന്റെ ട്വീറ്റിൽ പറയുന്നു.

nintchdbpict000373623399

ഡിസംബർ 27 ന് ബി.ബി.സി റേഡിയോ 4 ഈ അഭിമുഖം സംപ്രേക്ഷണം ചെയ്യും.

Top