മോസ്‌കോ: ഉറുഗ്വേ-ഫ്രാന്‍സ് മത്സരം നിയന്ത്രിച്ചത് ഒരു പഴയ അര്‍ജന്റീനന്‍ നടനാണ്. നെസ്റ്റര്‍ പിറ്റാന എന്ന റഫറിയാണ് മത്സരം നിയന്ത്രിക്കുന്നത്.
ഇപ്പോള്‍ റഫറി ആണെങ്കില്‍ മുന്‍ അര്‍ജന്റീനന്‍ നടനാണ് നെസ്റ്റര്‍ പിറ്റാന. 43കാരനായ നെസ്റ്റര്‍ തന്റെ ചെറുപ്പകാലത്ത് അര്‍ജന്റീനന്‍ സിനിമകളില്‍ അഭിനയിച്ചിരുന്നു.
1997ല്‍ പുറത്തിറങ്ങിയ ഹിറ്റ് സിനിമയായ ദി ഫ്യൂരി എന്ന ആക്ഷന്‍ സിനിമയിലും നെസ്റ്റര്‍ അഭിനയിച്ചിരുന്നു. ഈ ലോകകപ്പിലെ ഉദ്ഘാടന മത്സരമായ റഷ്യ-സൗദി അറേബ്യ മത്സരം നിയന്ത്രിച്ചതും നെസ്റ്റര്‍ ആയിരുന്നു.