തിരുവനന്തപുരം: എടിഎം തട്ടിപ്പുകള്‍ക്ക് പിന്നാലെ തലസ്ഥാനത്ത് നെറ്റ്ബാങ്കിംഗ് തട്ടിപ്പും. ബാങ്കില്‍ നിന്നും എന്ന വ്യാജേന വിളിച്ച അജ്ഞാതരാണ് തലസ്ഥാനത്തെ സര്‍ക്കാര്‍ ഉദ്യോഗസ്ഥന്റെ അരലക്ഷത്തോളം രൂപ കവര്‍ന്നത്.
സുരക്ഷയ്ക്കായി എടിഎം പിന്‍ നമ്പര്‍ മാറ്റണമെന്ന് പറഞ്ഞ് സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ വിളിക്കുകയായിരുന്നു. എടിഎം വിവരങ്ങള്‍ നല്‍കിയ ഉദ്യോഗസ്ഥന്റെ പണം നിമിഷങ്ങള്‍ക്കകം ഡല്‍ഹി, മുംബൈ എന്നിവടങ്ങളില്‍ നിന്നായി കവരുകയായിരുന്നു.
എടിഎം കാര്‍ഡ് വിവരങ്ങളോ പിന്‍ നമ്പരോ ചോദിച്ച് വിളിക്കുന്ന കോളുകള്‍ വ്യാജമായിരിക്കുമെന്ന് നേരത്തെ തന്നെ പോലീസും വിവിധ ബാങ്കുകളും മുന്നറിയിപ്പ് നല്‍കിയിരുന്നതാണ്.
അക്കൗണ്ട് വിവരങ്ങള്‍ തിരക്കി ബാങ്കില്‍ നിന്നും ഉപഭോക്താക്കളെ വിളിക്കുന്ന പതിവില്ല. ഇത്തരം ഫോണ്‍ കോളുകള്‍ ലഭിച്ചാല്‍ വിവരങ്ങള്‍ കൈമാറരുതെന്ന് പോലീസ് വീണ്ടും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.