ന്യൂഡല്‍ഹി: നരേന്ദ്ര മോദിയുടെ ഇസ്രായേല്‍ സന്ദര്‍ശനത്തിനായി തന്റെ ജനത കാത്തിരിക്കുന്നുവെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ട്വിറ്ററില്‍ കുറിച്ചു.
മോദിയുടെ സന്ദര്‍ശനം ഈ വര്‍ഷം ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ സന്ദശനവുമായി ബന്ധപ്പെട്ട് ഔദ്യോഗിക അറിയിപ്പുകള്‍ ഇതുവരെ ഉണ്ടായിട്ടില്ല.
ഐക്യരാഷ്ട്രസഭ വേദികളില്‍ നിരവധി തവണ മോദിയും നെതന്യാഹുവും ചര്‍ച്ചകള്‍ നടത്തിയിട്ടുണ്ട്. 2015 ല്‍ പാരീസില്‍ നടന്ന കാലാവസ്ഥ ഉച്ചക്കോടിയില്‍ പങ്കെടുത്തപ്പോള്‍ ഇരു നേതാക്കളും കൂടിക്കാഴ്ച നടത്തിയിരുന്നു.
1992 ല്‍ ആണ് ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധം ആരംഭിച്ചത്.