ജറുസലം: ടെലികോം അഴിമതിക്കേസില്‍ ഇസ്രയേലി പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹുവിനെ പോലീസ് വീണ്ടും ചോദ്യം ചെയ്തു. തിങ്കളാഴ്ച നെതന്യാഹുവിന്റെ വസതിയിലെത്തിയാണ് അന്വേഷണ സംഘം ചോദ്യം ചെയ്തത്.
ഇതേകാര്യത്തില്‍ നെതന്യാഹുവിന്റെ ഭാര്യ സാറയെയും മകന്‍ യൈറിനെയും ഇതേ കേസില്‍ ചോദ്യം ചെയ്തതായും റിപ്പോര്‍ട്ടുകളുണ്ട്. വാലാ എന്ന വെബ്‌സൈറ്റില്‍ അനുകൂല വാര്‍ത്തകള്‍ വരുത്തുന്നതിന് അതിന്റെ ഉടമയായ ശൗല്‍ എലോവിച്ചിനെ സ്വാധീനിച്ചെന്നാണു നെതന്യാഹുവിന്റെ പേരിലുള്ള ആരോപണം.
സമ്പന്ന ബിസിനസുകാരില്‍ നിന്ന് ആഭരണങ്ങളും മറ്റു സമ്മാനങ്ങളും നെതന്യാഹു കുടുംബം കൈപ്പറ്റിയതുള്‍പ്പെടെയുള്ള കേസുകളിലും അന്വേഷണം നടന്നുവരികയാണ്.