പ്രമുഖ ഒടിടി പ്ലാറ്റ്‌ഫോമുകളായ ആമസോണും നെറ്റ്ഫ്ലിക്സും അനുഷ്‌ക ശര്‍മയുടെ ക്ലീന്‍സ്ളേറ്റ് ഫിലിസ് പ്രൈവറ്റ് ലിമിറ്റഡുമായി 403 കോടിയുടെ കരാര്‍ ഉണ്ടാക്കുന്നു. അടുത്ത പതിനെട്ട് മാസങ്ങളില്‍ അനുഷ്‌ക നിര്‍മിക്കുന്ന വെബ് സീരീസ്, സിനിമ എന്നിവ റിലീസ് ചെയ്യാനാണ് കരാര്‍. അനുഷ്‌കയുടെ സഹോദരനും ക്ലീന്‍സ്ളേറ്റ് ഫിലിസ് പ്രൈവറ്റ് ലിമിറ്റഡിന്റെ സഹസ്ഥാപകനുമായ കര്‍ണേഷ് എസ് ശര്‍മയാണ് ഇത് സംബന്ധിച്ച് സ്ഥിരീകരിച്ചത്.
2013 ലാണ് അനുഷ്‌കയും കര്‍ണേഷും ക്ലീന്‍സ്ളേറ്റ് ഫിലിസ് പ്രൈവറ്റ് ലിമിറ്റഡ് സ്ഥാപിച്ചത്. അനുഷ്‌കയുടെ എന്‍.എച്ച് 40 ആയിരുന്നു ആദ്യമായി നിര്‍മിച്ച ചിത്രം. പുതുമുഖങ്ങള്‍ക്ക് അവസരം നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് അനുഷ്‌ക നിര്‍മാണ രംഗത്തിറങ്ങിയത്. പിന്നീട് ഫില്ലൗരി, പരി തുടങ്ങിയ ചിത്രങ്ങള്‍ നിര്‍മിച്ചു.