സൂപ്പർ താരം ഷാരൂഖ് ഖാൻ്റെ മകൻ ആര്യൻ ഖാൻ സംവിധാനത്തിലേക്ക്. നെറ്റ്ഫ്ലിക്സിനായി വെബ് സീരീസ് ഒരുക്കിക്കൊണ്ടാണ് ആര്യൻ സിനിമാ സംവിധാനത്തിലേക്ക് കടക്കുന്നത്. സ്ക്രിപ്റ്റ് പൂർത്തിയായെന്നും ആക്ഷൻ പറയാൻ കൊതിയാകുന്നു എന്നും ആര്യൻ തൻ്റെ ഇൻസ്റ്റഗ്രാം ഹാൻഡിലിൽ കുറിച്ചു. റെഡ് ചില്ലീസ് എന്റർടെയ്‍ൻമെന്റ് എന്ന് എഴുതിയ ക്ലാപ്ബോർഡും തിരക്കഥയയും ചിത്രത്തിൽ കാണാം. ഷാരൂഖിൻ്റെ നിർമാണക്കമ്പനിയായ റെഡ് ചില്ലീസ് തന്നെയാണ് വെബ് സീരീസ് നിർമിക്കുക എന്നാണ് റിപ്പോർട്ട്.