ബോംബെ ബീഗംസിനെതിരെ നടപടിയുമായി ദേശീയ ബാലാവകാശ കമ്മീഷന്‍

നെറ്റ്ഫ്‌ളിക്‌സിലെ ബോംബെ ബീഗംസ് എന്ന വെബ് സീരീസിനെതിരെ നടപടിയെടുത്ത് ദേശീയ ബാലാവകാശ കമ്മീഷന്‍. കുട്ടികളെ മോശമായി ചിത്രീകരിക്കുന്നുവെന്ന ആരോപണം ഉന്നയിക്കപ്പെട്ടതിനെ തുടര്‍ന്നാണ് ബാലവകാശ കമ്മീഷന്‍ നടപടിയെടുത്തത്. ഇതിന്റെ ഭാഗമായി ബോംബെ ബീഗം നെറ്റ്ഫ്ളിക്സില്‍ നിന്ന് നീക്കം ചെയ്യണമെന്നും 24 മണിക്കൂറിനുള്ളില്‍ അണിയറ പ്രവര്‍ത്തകര്‍ വിശദീകരണം നല്‍കണമെന്നും ബാലാവകാശ കമ്മീഷന്‍ ആവശ്യപ്പെട്ടിടുണ്ട്.

വെബ് സീരിസില്‍ സ്‌കൂള്‍ കുട്ടികള്‍ ജന്മദിനം ആഘോഷിക്കുന്നത് കാണിക്കുന്നുണ്ട്. പിറന്നാള്‍ ആഘോഷത്തിന്റെ ഭാഗമായി മദ്യപിക്കുന്നതും മയക്കുമരുന്നു ഉപയോഗിക്കുന്നതുള്‍പ്പടെയുള്ള  രംഗങ്ങളുണ്ട്. ഇത് സമൂഹത്തിന് തെറ്റായ സന്ദേശം നല്‍കുമെന്ന് ബാലവകാശ കമ്മീഷന്‍ പറയുന്നു.

മാര്‍ച്ച് 8 നാണ് അവംകൃത ശ്രീവാസ്തവ സംവിധാനം ചെയ്ത സീരീസ് ബോംബെ ബീംഗംസ് റിലീസ് ചെയ്തത്. പൂജ ഭട്ട്, ഷഹാന ഗോസാമി, അമൃത സുഭാഷ്, പ്ലബിത ബോര്‍താക്കൂര്‍, ആധ്യ ആനന്ദ്, രാഹുല്‍ ബോസ്, ഇമാദ് ഷാ തുടങ്ങിയവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

 

 

 

Top