ആന്‍ഡ്രോയിഡ് ഉപകരണങ്ങളില്‍ സ്ലീപ്പ് ടൈമർ ചേർക്കുന്നതിനൊരുങ്ങി നെറ്റ്ഫ്ലിക്സ്

Netflix1

ന്‍ഡ്രോയിഡ് ഉപകരണങ്ങളില്‍ സ്ലീപ്പ് ടൈമര്‍ ചേർക്കുന്നതിനൊരുങ്ങി നെറ്റ്ഫ്ലിക്സ്. ഉപയോക്താക്കളെ കൃത്യസമയത്ത് ഉറങ്ങാന്‍ സഹായിക്കുന്നതിനാണു നെറ്റ്ഫ്ലിക്സിന്റെ ഈ പുതിയ നീക്കം. റിപ്പോര്‍ട്ടുകള്‍ പ്രകാരം, നെറ്റ്ഫ്ലിക്സ് ആഗോളതലത്തില്‍ ടൈമര്‍ ഫീച്ചര്‍ പരീക്ഷിക്കുന്നുണ്ടെങ്കിലും ഇത് ഐഒഎസ് ഉപയോക്താക്കള്‍ക്ക് ലഭ്യമാകണമെന്നില്ല. പുതിയ സ്ലീപ്പ് ടൈമര്‍ ഫീച്ചറില്‍ 15 മിനിറ്റ്, 30 മിനിറ്റ്, 45 മിനിറ്റ്, അല്ലെങ്കില്‍ ഉപയോക്താക്കള്‍ കാണുന്നത് അവസാനിക്കുന്നതു വരെ എന്നിങ്ങനെ നാല് ടൈം സെറ്റിങ്ങുകള്‍ ഉണ്ടാവും. ഇതിലൊന്ന് തിരഞ്ഞെടുക്കാന്‍ ഉപയോക്താക്കളെ അനുവദിക്കും. അതിനാല്‍ മുകളില്‍ സൂചിപ്പിച്ച നാല് ടൈം സ്ലോട്ടുകളില്‍ ഏതെങ്കിലും ഒന്ന് നിങ്ങള്‍ക്ക് തിരഞ്ഞെടുത്താല്‍ നെറ്റ്ഫ്ലിക്സ് അപ്ലിക്കേഷന്‍ നിങ്ങള്‍ പ്ലേ ചെയ്യുന്നത് അതിന് ആനുപാതികമായി നിര്‍ത്തും. ഉദാഹരണത്തിന്, 30 മിനിറ്റ് ടൈം സ്ലോട്ടാണ് തിരഞ്ഞെടുത്തതെങ്കില്‍ സ്ട്രീമിംഗ് ഓട്ടോമാറ്റിക്കായി ഈ സമയമെത്തുമ്പോള്‍ അവസാനിക്കും.

ആന്‍ഡ്രോയിഡ് ഉപകരണങ്ങളില്‍ ഇവ ധാരാളം ബാറ്ററി ലാഭിക്കുമെന്നും എപ്പിസോഡുകള്‍ ഓട്ടോമാറ്റിക്കായി പ്ലേ ചെയ്യുന്നത് തുടരില്ലെന്നും ഉറപ്പാക്കുന്നു ടിവി. ഈ ഫീച്ചര്‍ ടിവി, ലാപ്‌ടോപ്പ് എന്നിവയുള്‍പ്പെടെയുള്ള മറ്റ് ഉപകരണങ്ങളിലേക്കും വൈകാതെ വിപുലീകരിക്കാന്‍ സാധ്യതയുണ്ട്. ഉപയോക്താക്കള്‍ക്ക് ഈ സവിശേഷത ഉപയോഗപ്രദമാണോയെന്നതിനെ ആശ്രയിച്ചിരിക്കും വിപുലീകരണം. നെറ്റ്ഫ്ലിക്സ് കാറ്റലോഗില്‍ നിന്ന് ഒരു വെബ് സീരീസ് അല്ലെങ്കില്‍ മൂവി പ്ലേ ചെയ്യാന്‍ തിരഞ്ഞെടുക്കുക. മുകളില്‍ വലത് കോണില്‍, നിങ്ങള്‍ ഒരു ക്ലോക്ക് ഐക്കണ്‍ കാണാനാവും. ഇത് അപ്ലിക്കേഷനില്‍ ടൈമര്‍ എന്നും അടയാളപ്പെടുത്തിയിട്ടുണ്ട്. വാച്ച് ഐക്കണില്‍ മുകളില്‍ നല്‍കിയിരിക്കുന്ന ടൈം സ്ലോട്ടുകളില്‍ നിന്ന് 15, 30, 45 മിനിറ്റ് അല്ലെങ്കില്‍ ‘ഷോ പൂര്‍ത്തിയാക്കുക’ തിരഞ്ഞെടുക്കുക.

Top