നെറ്റ്ഫ്ലിക്സിന്റെ ആദ്യത്തെ തമിഴ് ചിത്രമൊരുങ്ങുന്നു

നെറ്റ്ഫ്ലിക്സിന്റെ ആദ്യത്തെ തമിഴ് ചിത്രം അണിയറയിൽ ഒരുങ്ങുന്നു. ആന്തോളജി ജോണറിൽ ഒരുങ്ങുന്ന ചിത്രം തമിഴിലെ മുൻനിര സംവിധായകരായ ഗൗതം വാസുദേവ് മേനോൻ, വെട്രിമാരൻ, വിഘ്നേഷ് ശിവൻ, സുധാ കൊങ്കര എന്നിവർ ചേർന്നാണ് അണിയിച്ചൊരുക്കുന്നത്. ‘പാവ കഥയികൾ’  എന്ന് പേരിട്ടിരിക്കുന്ന ചിത്രം സങ്കീർണമായ നാല് കഥകളിലൂടെ സ്നേഹം,അഭിമാനം, ബഹുമാനം എന്നീ വികാരങ്ങൾ ബന്ധങ്ങളെ എങ്ങിനെ സ്വാധീനിക്കുന്നു എന്നാണ് ചർച്ച ചെയുന്നത്.

ആർ.എസ്. വി.പി മൂവീസിന്റെ  ബാനറിൽ റോണി സ്കുരുവിളയും, ഫ്ലയിങ് യൂണികോൺ എന്റർടൈൻമെന്റിന്റെ ബാനറിൽ ആഷി ദുഅ സാറ എന്നിവർ ചേർന്നാണ് ഈ ആന്തോളജി ചിത്രം നിർമ്മിക്കുന്നത്. തെന്നിന്ത്യൻ താരങ്ങളായ അഞ്ജലി, ഭവാനി ശ്രീ ഗൗതം വാസുദേവ് മേനോൻ, ഹരി, കാളിദാസ് ജയറാം, കല്കി, പദം കുമാർ, പ്രകാശ്‌രാജ്, സായി പല്ലവി, ശാന്തനു ഭാഗ്യരാജ്, സിമ്രാൻ എന്നിവർ ചിത്രത്തിൽ കഥാപാത്രങ്ങളായി അണിനിരക്കും.

സൗത്ത് ഇന്ത്യൻ സിനിമയിലെ പ്രഗൽഭരായ സംവിധായകരും താരങ്ങളും അണിനിരക്കുമ്പോൾ ഒരു ഗംഭീര ചിത്രം തന്നെ തങ്ങൾക്ക് കാണാനാകുമെന്ന പ്രതീക്ഷയോടെയാണ് സിനിമാലോകവും ആരാധകരും.

Top