സബ്സ്‌ക്രിപ്ഷന്‍ ചെലവുകള്‍ ഉയര്‍ത്തുമ്പോള്‍ ന്യായീകരിക്കാനുള്ള മാര്‍ഗമായാണ് നെറ്റ്ഫ്‌ലിക്‌സ് ഗെയിമുകളെ കാണുന്നത്. കമ്പനി അതിന്റെ ജനപ്രിയ ഒറിജിനലുകള്‍ ഗെയിമുകളിലേക്ക് മാറ്റി ഗെയിമിങ് സേവനങ്ങള്‍ വിപുലീകരിക്കാന്‍ പദ്ധതിയിടുന്നു. നിലവില്‍, സ്ട്രേഞ്ചര്‍ തിംഗ്സ്, ലവ് ഈസ് ബ്ലൈന്‍ഡ് എന്നിവയുള്‍പ്പെടെ 80 ഓളം ടൈറ്റിലുകള്‍ ലഭ്യമാണ്.
സ്‌ക്വിഡ് ഗെയിം, വെനെസ്‌ഡേ തുടങ്ങിയ ജനപ്രിയ ഷോകളെ അടിസ്ഥാനമാക്കി പുതിയ ഗെയിമുകളും ഉടനെത്തിയേക്കുമെന്നാണ് സൂചന. എക്‌സ്ട്രാക്ഷന്‍, ഷെര്‍ലക് ഹോംസ്, ബ്ലാക്ക് മിറര്‍ എന്നിവയെ അടിസ്ഥാനമാക്കിയുള്ള ഗെയിമുകളും നെറ്റ്ഫ്‌ലിക്‌സ് ചര്‍ച്ച ചെയ്യുന്നുണ്ടത്രെ. ഗ്രാന്‍ഡ് തെഫ്റ്റ് ഓട്ടോ ഫ്രാഞ്ചൈസിക്ക് ലൈസന്‍സ് നല്‍കുന്നതിനായി ടേക്ക് ടുവുമായി നെറ്റ്ഫ്‌ലിക്‌സ് ചര്‍ച്ചകള്‍ നടത്തുന്നുണ്ട്.
നെറ്ഫ്‌ലിസ്‌ന്റെ 238 ദശലക്ഷം വരിക്കാരില്‍ ഒരു ശതമാനം മാത്രമേ ദിവസവും ഗെയിമുകള്‍ കളിക്കുന്നുള്ളൂ എന്നും വിവിധ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. നെറ്റ്ഫ്‌ലിക്‌സിന് അതിന്റെ ഗെയിമുകളില്‍ നിന്ന് ഒരു വരുമാനവും ഉണ്ടാക്കുന്നില്ല. പകരം, തങ്ങളുടെ പ്രിയപ്പെട്ട ഷോകള്‍ സംപ്രേക്ഷണം ചെയ്യാത്ത സമയത്തും ആരാധകരെ സ്ട്രീമിങ് സേവനവുമായി ഇടപഴകുന്നതിനുള്ള തന്ത്രത്തിന്റെ ഭാഗമാണ് ഗെയിമുകള്‍. ഈ ഗെയിമുകള്‍ ഫോണുകളില്‍ യാതൊരു നിരക്കും കൂടാതെ ഡൗണ്‍ലോഡ് ചെയ്യാന്‍ കഴിയും.