ഇന്ത്യന്‍ പ്രേക്ഷകര്‍ക്ക് കുറഞ്ഞ നിരക്കില്‍ സബ്‌സ്‌ക്രിപ്ഷന്‍ പ്ലാനുമായി നെറ്റ്ഫ്‌ളിക്‌സ്

ന്ത്യന്‍ പ്രേക്ഷകര്‍ക്ക് പ്രത്യേക പ്ലാനുമായി നെറ്റ്ഫ്‌ളിക്‌സ്. ഇന്ത്യന്‍ പ്രേക്ഷകരുടെ എണ്ണം വര്‍ദ്ധിപ്പിക്കുന്നതിനായി, മൊബൈല്‍ ഫോണ്‍ സബ്‌സ്‌ക്രിപ്ഷന് മാത്രമായി കുറഞ്ഞ നിരക്കില്‍ പ്രത്യേക പ്ലാന്‍ അവതരിപ്പിക്കാനാണ് നെറ്റ്ഫ്‌ളിക്‌സ് ഒരുങ്ങുന്നത്.

സ്ബ്‌സ്‌ക്രിപ്ഷന്‍ പ്ലാന്‍ നിലവില്‍ വരുന്നതോടെ നിലവിലുള്ളതിലും അമ്പത് ശതമാനം വരെ കുറവ് പ്രതീക്ഷിക്കാമെന്നാണ് കമ്പനിയുടെ വാദം. നിലവില്‍ ഉപയോക്താക്കളില്‍ നിന്ന് 500 രൂപയാണ് നെറ്റ്ഫ്‌ളിക്‌സ് ഈടാക്കുന്നത്. പുതിയ പ്ലാന്‍ അനുസരിച്ച്, മൊബൈല്‍ സബ്‌സ്‌ക്രിപ്ഷന്‍ മാത്രമുള്ള പ്ലാനില്‍ 250 രൂപയ്ക്ക് നെറ്റ്ഫ്‌ലിക്‌സിന്റെ സ്റ്റാന്‍ഡേര്‍ഡ് ഡെഫനിഷന്‍ ഫോര്‍മാറ്റിലെ എല്ലാ വീഡിയോകളും ഉപഭോക്താക്കള്‍ക്ക് ആസ്വദിക്കാന്‍ സാധിക്കും.

Top