ന്യൂഡല്‍ഹി: നേതാജി സുഭാഷ് ചന്ദ്രബോസ് വിമാനാപകടത്തില്‍ കൊല്ലപ്പെട്ടുവെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. ഷാനവാസ് കമ്മിറ്റി, ജസ്റ്റിസ് ജി.ഡി. ഖോസ്‌ല കമ്മിഷന്‍, ജസ്റ്റിസ് മുഖര്‍ജി കമ്മിഷന്‍ എന്നിവയുടെ റിപ്പോര്‍ട്ടുകള്‍ പരാമര്‍ശിച്ചാണ് മന്ത്രാലയത്തിന്റെ സ്ഥിരീകരണം.
സായ് സെന്‍ എന്നയാള്‍ നല്‍കിയ വിവരാവകാശത്തില്‍ ആണ് കേന്ദ്രമന്ത്രാലയത്തിന്റെ മറുപടി. വിവരാവകാശ നിയമപ്രകാരം ഉന്നയിച്ച ചോദ്യത്തില്‍ നേതാജി വേഷം മാറിയതായി പറയപ്പെടുന്നതായും, യുപിയില്‍ 1985 വരെ ജീവിച്ചിരുന്ന ഗുംനാമിബാബ അഥവാ ഭഗവാന്‍ജിയെ കുറിച്ച് എന്തെങ്കിലും വിവരങ്ങള്‍ ലഭ്യമാണോ എന്നും ആരാഞ്ഞിരുന്നു.
മുഖര്‍ജി കമ്മിഷന്റെ റിപ്പോര്‍ട്ടിന്റെ 114മുതല്‍ 122 വരെയുള്ള പേജില്‍ ഗുംനാമിബാബയെ കുറിച്ചു പരാമര്‍ശിച്ചിരുന്നു. എന്നാല്‍ അത് സുഭാഷ് ചന്ദ്രബോസല്ലെന്നും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. ഓഗസ്റ്റ് 18, 1945ല്‍ നടന്ന വിമാനാപകടത്തിലാണ് നേതാജി മരിച്ചത്.
കേന്ദ്രത്തിന്റെ വിവരവകാശ മറുപടിയില്‍ അതൃപ്തി രേഖപ്പെടുത്തി നേതാജിയുടെ കുടുംബം രംഗത്തെത്തിയിട്ടുണ്ട്. ഇപ്പോഴും നേതാജിയെ കാണാതയതില്‍ ദുരൂഹത തുടരുന്നു. ഈ സഹചര്യത്തില്‍ അദ്ദേഹം മരിച്ചുവെന്നും എങ്ങനെ പറയാന്‍ സാധിക്കും.
ഇതിലൂടെ കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ ഉത്തരവാദിത്വമില്ലായ്മയാണ് കാണുന്നതെന്നനും ബിജെപി നേതാവും നേതാജിയുടെ അനന്തരവനുമായ ചന്ദ്രകുമാര്‍ ബോസ് പറയുന്നു.